ബോക്സ് ഓഫീസിൽ ഷാജി പാപ്പന്റെ താണ്ഡവം; 119 കോടി കളക്ഷൻ പിന്നിട്ട് 'ആട് 3'

ബോക്സ് ഓഫീസിൽ ഷാജി പാപ്പന്റെ താണ്ഡവം; 119 കോടി കളക്ഷൻ പിന്നിട്ട് 'ആട് 3'

Share
Aiswarya

By Aiswarya

12:00 AM
April 9, 2026
Like1
Comment0

മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഷാജി പാപ്പനും സംഘവും മൂന്നാം വരവിലും ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. മിഥുൻ മാനുവൽ തോമസ് - ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ 'ആട് 3' റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ റെക്കോർഡ് കളക്ഷനുമായി കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ വിജയകരമായ 25 ദിവസങ്ങൾക്കൊപ്പം നൂറ് കോടി എന്ന നാഴിക കല്ലും പിന്നിട്ടുകഴിഞ്ഞു.

റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ഏകദേശം 82.50 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നും വാരിക്കൂട്ടിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിഹിതം മാത്രം 27.50 കോടി രൂപയോളമാണ്. മോഹൻലാലിന്റെ 'എമ്പുരാന്' ശേഷം ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനാണിത്. ഗൾഫ് രാജ്യങ്ങളിലെ സംഘർഷാവസ്ഥകൾക്കിടയിലും വിദേശ വിപണിയിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു എന്നത് പാപ്പന്റെയും സംഘത്തിന്റെയും ജനപ്രീതി അടിവരയിടുന്നു.

ഫാന്റസി കോമഡി വിഭാഗത്തിലെത്തിയ ചിത്രം മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Comments

Loading comments...

Fanbella Logo
Open app