'ജയിലർ 2' ആദ്യ ഭാഗത്തേക്കാൾ മികച്ചത്; രജനികാന്ത് ഒരു മാന്ത്രികനാണെന്ന് സുരാജ് വെഞ്ഞാറമൂട്

'ജയിലർ 2' ആദ്യ ഭാഗത്തേക്കാൾ മികച്ചത്; രജനികാന്ത് ഒരു മാന്ത്രികനാണെന്ന് സുരാജ് വെഞ്ഞാറമൂട്

Share
Aiswarya

By Aiswarya

10:57 AM
March 3, 2026
Like1
Comment0

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടുകൂടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജെയിലർ 2. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും വിനായകനും സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നുണ്ട്. ചിത്രത്തെക്കുറിച്ചും രജനികാന്തുമായുള്ള അഭിനയാനുഭവത്തെക്കുറിച്ചും സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മികച്ചതായിരിക്കുമെന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അനുഭവമായിരിക്കും സിനിമയെന്നും സുരാജ് പറഞ്ഞു. രജനികാന്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അത് യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു."ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. അദ്ദേഹം ഒരു മാന്ത്രികനാണ്," എന്നാണ് രജനികാന്തിനെക്കുറിച്ച് സുരാജ് പറഞ്ഞത്.

വിക്രം നായകനായ 'വീര ധീര സൂരൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സുരാജിന്, ആ ചിത്രത്തിലെ മികച്ച പ്രകടനമാണ് 'ജയിലർ 2' ഉൾപ്പെടെയുള്ള വലിയ തമിഴ് പ്രോജക്ടുകളിലേക്ക് വഴിതുറന്നത്. ധനുഷിനൊപ്പമുള്ള 'കാരാ' എന്ന ചിത്രത്തിലും സുരാജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

രമ്യ കൃഷ്ണൻ, വിനായകൻ, ശിവരാജ് കുമാർ, യോഗി ബാബു തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ, മോഹൻലാൽ, മിഥുൻ ചക്രവർത്തി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുമെന്നും സൂചനകളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളം, തമിഴ് സിനിമാ പ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും 'ജയിലർ 2'.

Comments

Loading comments...

Fanbella Logo
Open app