ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പാടിയ 'കാട്ടുപുലി' പുറത്തിറങ്ങി; ആവേശമായി 'ഭീഷ്മർ' ലെ പുതിയ ഗാനം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പാടിയ 'കാട്ടുപുലി' പുറത്തിറങ്ങി; ആവേശമായി 'ഭീഷ്മർ' ലെ പുതിയ ഗാനം

Share
Aiswarya

By Aiswarya

08:26 AM
March 3, 2026
Like1
Comment0

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മർ'ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കാട്ടുപുലി' എന്ന് തുടങ്ങുന്ന ഈ ഗാനം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയിൽ ധ്യാനും വിഷ്ണുവും തത്സമയം ഈ ഗാനം ആലപിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ടൈറ്റിൽ ഗാനമായ 'കാട്ടുപുലി'യിൽ ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര തുടങ്ങിയവരും കോറസ് പാടിയിട്ടുണ്ട്. ആകെ ആറ് ഗാനങ്ങളാണ് സിനിമയിലുള്ളത്. വിനീത് ശ്രീനിവാസൻ ആലപിച്ച 'അമ്പലപ്രാവിന്റെ' എന്ന ഗാനം ഉടൻ പുറത്തിറങ്ങും. കൂടാതെ, ഈസ്റ്റ് കോസ്റ്റിന്റെ പ്രശസ്തമായ 'പാൽനിലാവു പുഞ്ചിരി' എന്ന മാപ്പിളപ്പാട്ടും പുതിയ രൂപത്തിൽ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മർ'. ദിവ്യ പിള്ള, അമ്മേര എന്നിവരാണ് നായികമാർ. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, അബു സലിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൻസാജ് ഗോപിയുടെ കഥയ്ക്ക് രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗാനങ്ങൾക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

പുറത്തുവന്ന ഗാനം കാണാം : Kattupuli Lyrical Video

Comments

Loading comments...

Fanbella Logo
Open app