ബോക്‌സ് ഓഫീസിൽ ലാലേട്ടൻ മാജിക്; വെറും 14 മാസം കൊണ്ട് മലയാള സിനിമയ്ക്ക് നേടിക്കൊടുത്തത് 800 കോടി!
By Aiswarya
മലയാള സിനിമയിലെ റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിക്കുറിച്ചു കൊണ്ട് നമ്മുടെ സ്വന്തം ലാലേട്ടൻ. കഴിഞ്ഞ 14 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വെറും നാല് സിനിമകളിലൂടെ 800 കോടി രൂപയിലധികമാണ് താരം ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം വാരികൂട്ടിയത്. ഇതോടെ മലയാള സിനിമയെ പുതിയ ആഗോള തലങ്ങളിലേക്ക് ഉയർത്തിയിരിക്കുകയാണ് അദ്ദേഹം.
50 കോടിയും 100 കോടിയും കടന്ന് ഇപ്പോൾ 200 കോടി ക്ലബ്ബുകൾ പോലും ഒരു മോഹൻലാൽ ചിത്രത്തെ സംബന്ധിച്ചിടത്തോളം സാധാരണ കാര്യമായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ തിയേറ്ററുകളിൽ എത്തിയ ഓരോ ചിത്രവും അതിവേഗമാണ് കോടി ക്ലബ്ബുകളിലേക്ക് ഓടിക്കയറിയത്.
2025 മാർച്ചിൽ റിലീസ് ചെയ്ത 'എമ്പുരാൻ' 266 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്. തൊട്ടുപിന്നാലെ ഏപ്രിലിൽ എത്തിയ 'തുടരും' 234 കോടിയും, ഓണം റിലീസായിരുന്ന 'ഹൃദയപൂർവ്വം' 75 കോടിയും സ്വന്തമാക്കി. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതും, സിനിമാപ്രേമികൾ ഏറെ കാത്തിരുന്നതുമായ 'ദൃശ്യം 3' ഇതിനോടകം തന്നെ 233 കോടി രൂപ നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച തിയേറ്റർ ഒക്യുപെൻസിയോടെയാണ് ദൃശ്യം 3 മുന്നേറുന്നത്. ഈ നാല് ചിത്രങ്ങളുടെ വമ്പൻ വിജയമാണ് മോഹൻലാലിന് 800 കോടിയെന്ന ഈ മാജിക് നമ്പർ സമ്മാനിച്ചത്.
വരും ദിവസങ്ങളിലും വലിയ പ്രോജക്ടുകളാണ് ലാലേട്ടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം', ചിദംബരം, ദിലീഷ് പോത്തൻ എന്നിവരുടെ ചിത്രങ്ങൾ എന്നിവ ഇതിൽ ചിലതാണ്. കൂടാതെ ജയിലർ 2, ഖലീഫ, തുടക്കം, കത്തനാർ എന്നീ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലും താരം എത്തുന്നുണ്ട്. എന്തായാലും പുതിയ റെക്കോർഡുകളോടെ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് സുൽത്താൻ താൻ തന്നെയാണെന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Comments
Loading comments...
Comments
Loading comments...