ആര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ; ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17-ന് തിയറ്ററുകളിലേക്ക്
By Aiswarya
തമിഴ് സിനിമാ ലോകവും മലയാളികളും ഒരുപോലെ കാത്തിരിക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'മിസ്റ്റർ എക്സ്' ഏപ്രിൽ 17-ന് പ്രദർശനത്തിനെത്തുന്നു. സൂപ്പർ താരം ആര്യക്കൊപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്ണു വിശാൽ നായകനായ 'എഫ്.ഐ.ആർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
ഇന്റലിജൻസ് ഏജൻസികളുടെ ലോകത്തെ നിഗൂഢമായ പ്രവർത്തനങ്ങളെയും രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളെയും ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് പ്രധാന സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ എപ്രകാരം തടഞ്ഞു എന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സ്പൈ ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു തിയറ്റർ അനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ആര്യക്കും മഞ്ജു വാര്യർക്കും പുറമെ ശരത് കുമാർ, ഗൗതം കാർത്തിക്, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ വിനീത് ജെയിൻ, എസ്. ലക്ഷ്മൺ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. രാജസ്ഥാൻ, മൈസൂർ, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ ഇടങ്ങൾക്ക് പുറമെ അസർബൈജാനിലെ വിദേശ ലൊക്കേഷനുകളും ചിത്രത്തിന് ദൃശ്യമികവേകും. അരുൺ വിൻസന്റ് ഛായാഗ്രഹണവും ദീപു നൈനാൻ തോമസ് സംഗീതവും നിർവഹിക്കുന്നു. പ്രസന്ന ജി.കെയാണ് എഡിറ്റിംഗ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് സിൽവയാണ്. ഏപ്രിൽ 17-ന് കേരളത്തിലെ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ തമിഴിലെ മറ്റൊരു ശ്രദ്ധേയമായ വേഷമായിരിക്കും ഇതെന്നാണ് സിനിമാ പ്രേമികൾ കരുതുന്നത്.

Comments
Loading comments...
Comments
Loading comments...