രസകരമായ ട്രെയിലര്‍ പുറത്തു വിട്ട് വ്യസനസമേധം ബന്ധുമിത്രാദികള്‍
എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. അനശ്വര രാജൻ- സിജു സണ്ണി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 13 ന് തിയേറ്ററുകളില്‍ എത്തും. ഐക്കൺ സിനിമാസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രമാണ് 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ'.
ഗ്രാമീണ അന്തരീക്ഷത്തിലൊരു നാടും, ആഹ് നാട്ടിലെ കാഴ്ചകളുമാണ് സിനിമയിൽ രസകരമായി ഒപ്പിയെടുത്തിരിക്കുന്നത്. മരണവീട്ടിലെ അടിയെ കുറിച്ചു പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ട്രെയിലറിലുടനീളം മരണവീടും അവിടുത്തെ ആളുകളെ പറ്റിയുമാണ് പറയുന്നത്. ഒരു മിനിറ്റും 27 സെക്കന്‍ഡുമാണ് ട്രെയിലറില്‍ ചിരിക്കാനുള്ള വകയും നല്‍കുന്നുണ്ട്. ഒരു പ്രണയവും ഈ ട്രെയിലറിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററില്‍ പോലും ഒരു മൃതദേഹത്തിന് ചുറ്റും കുറേ ആളുകളെയാണ് കാണാന്‍ കഴിയുന്നത്. റീത്തും കാണാം. ചിരിയും ദുഃഖവുമൊക്കെ നിറഞ്ഞ ആളുകളാണ് പോസ്‌റ്ററില്‍ ഉള്ളത്. തമാശ നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് പോസ്‌റ്ററും ട്രെയിലറും ടീസറുമൊക്കെ നല്‍കുന്ന സൂചന.
'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുഗുവിലെ പ്രശസ്‌ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ,നോബി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments
Loading comments...
Comments
Loading comments...