ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട 10 മലയാളം ചിത്രങ്ങൾ
By Aiswarya
മലയാള ചലച്ചിത്ര ലോകം ലോകസിനിമയ്ക്ക് മുന്നിൽ എന്നും തലയുയർത്തി നിൽക്കുന്നത് അതിലെ പ്രമേയവൈവിധ്യം കൊണ്ടും അഭിനയമികവ് കൊണ്ടുമാണ്. സിനിമകളെ സ്നേഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ മലയാള സിനിമകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം.
1) യവനിക (1982)
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്. ഒരു നാടകസംഘത്തിനിടയിൽ നടക്കുന്ന തിരോധാനവും തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടിയുടെ ജേക്കബ് ഈരാളി എന്ന പോലീസ് ഓഫീസറും ഭരത് ഗോപിയുടെ തബലിസ്റ്റ് അയ്യപ്പനും സിനിമയിലെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ ഒന്നാണിത്.
2) തനിയാവർത്തനം (1987)
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കുടുംബത്തിലെ പാരമ്പര്യമായി വരുന്ന ഭ്രാന്ത് എന്ന ഭീതിയെ ആസ്പദമാക്കിയുള്ളതാണ്. ബാലൻ മാഷ് എന്ന കഥാപാത്രമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ജീവിക്കുകയായിരുന്നു. സമൂഹം ഒരാളെ ഭ്രാന്തനായി മുദ്രകുത്തിയാൽ അയാൾക്ക് പിന്നീട് രക്ഷപെടാൻ കഴിയില്ല എന്ന കയ്പ്പേറിയ സത്യം ഈ സിനിമ വരച്ചുകാട്ടുന്നു.
3) തൂവാനത്തുമ്പികൾ (1987)
പി. പത്മരാജന്റെ തൂലികയിൽ നിന്നും പിറന്ന ഈ ചിത്രം പ്രണയത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും ഇന്നും മലയാളികളുടെ നൊമ്പരമാണ്. മഴയെ ഇത്രയധികം മനോഹരമായി ഉപയോഗിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടാവില്ല. പദ്മരാജൻ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം.
4) ദശരഥം (1989)
വാടകഗർഭധാരണത്തെക്കുറിച്ച് (Surrogacy) ദശാബ്ദങ്ങൾക്ക് മുൻപേ സംസാരിച്ച സിനിമയാണിത്. എ.കെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ ഈ ചിത്രം മോഹൻലാൽ എന്ന നടന്റെ അഭിനയപാടവം തെളിയിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ അവസാനം "ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?" എന്ന ഡയലോഗ് മോഹൻലാൽ സ്‌ക്രീനിൽ പറയുമ്പോൾ കണ്ണ് നനയാത്ത മലയാളികളുണ്ടാവില്ല.
5) കിരീടം (1989)
സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ 1989-ൽ പുറത്തിറങ്ങിയ 'കിരീടം', മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ്. ഒരു സാധാരണ യുവാവായ സേതുമാധവൻ സാഹചര്യങ്ങൾ കൊണ്ട് ക്രിമിനലായി മുദ്രകുത്തപ്പെടുന്നതും അയാളുടെ സ്വപ്നങ്ങൾ തകരുന്നതുമാണ് ഇതിന്റെ പ്രമേയം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും തിലകനുമായുള്ള വൈകാരിക രംഗങ്ങളും ഈ സിനിമയെ ഒരു വിങ്ങുന്ന അനുഭവമാക്കി മാറ്റുന്നു. വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല.
6) താഴ്‌വാരം (1990)
ഭരതൻ-എം.ടി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം ഒരു മികച്ച റിവഞ്ച് ത്രില്ലറാണ്. വെസ്റ്റേൺ സിനിമാ ശൈലിയെ മലയാളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ഈ സിനിമയിൽ മോഹൻലാലും സലീം ഘോഷും തമ്മിലുള്ള പോരാട്ടം പ്രേക്ഷകർക്ക് ആവേശം പകരുന്നതാണ്. കഥയ്‌ക്കൊപ്പം സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
7) സന്ദേശം (1991)
രാഷ്ട്രീയത്തെ ഇത്രത്തോളം ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച മറ്റൊരു സിനിമയില്ല. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം ഇന്നും പ്രസക്തമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വൈരവും അതിനിടയിലെ തമാശകളും ഗൗരവകരമായ ഒരു സന്ദേശവും ചിത്രം നൽകുന്നു. മലയാളികളുടെ നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്ന നിരവധി ഡയലോഗുകളുള്ള ചിത്രം കൂടിയാണിത്. വർഷങ്ങൾക്കിപ്പുറവും സമൂഹത്തിൽ പ്രസക്തമായൊരു വിഷയം ഉൾകൊള്ളുന്ന ചിത്രം കൂടെയാണ് സന്ദേശം.
8) സദയം (1992)
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ മറ്റൊരു ചലച്ചിത്ര വിസ്മയമാണ് സദയം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സത്യനാഥൻ എന്ന പ്രതിയുടെ മാനസികാവസ്ഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്. കുറ്റബോധവും സ്നേഹവും പകയും കലർന്ന ഒരു അപൂർവ്വ ചലച്ചിത്രാനുഭവമാണിത്.
9) മണിച്ചിത്രത്താഴ് (1993)
മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മാടമ്പള്ളി എന്ന തറവാട്ടിലെ 'ഗംഗ' എന്ന കഥാപാത്രത്തെയും 'നാഗവല്ലി' എന്ന ബാധയെയും കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ശോഭനയുടെ അഭിനയ വിസ്മയവും മോഹൻലാലിന്റെ സണ്ണി എന്ന കഥാപാത്രവും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും ഈ സിനിമ നൽകുന്ന അനുഭവം മറ്റൊന്നിലും കിട്ടില്ല.
10) വാനപ്രസ്ഥം (1999)
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കഥകളി കലാകാരന്റെ ആത്മസംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഈ ചിത്രത്തിലെ കഥാപാത്രത്തെ വിലയിരുത്തപ്പെടുന്നു. കുഞ്ഞിക്കുട്ടനിലൂടെ മോഹൻലാൽ ഭാവപ്പകർച്ചയുടെ പുതിയ തലങ്ങൾ തീർത്തു. ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച നടൻ, ചിത്രം എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
നിങ്ങൾക്ക് ഇതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമേതാണെന്ന് താഴെ കമന്റ് ചെയ്യൂ.

Comments
Loading comments...
Comments
Loading comments...