പ്രേക്ഷകരെ ഞെട്ടിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ
By Aiswarya
മലയാള സിനിമയിൽ അടുത്ത കാലത്തായി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് വലിയൊരു സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന നിഗൂഢതകളും, ബുദ്ധിപരമായ നീക്കങ്ങളും, അപ്രതീക്ഷിത ക്ലൈമാക്സുകളും ഒത്തുചേരുന്ന ഇത്തരം ചിത്രങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. 2010നു ശേഷം പുറത്തുവന്ന മലയാള സിനിമയിലെ ശ്രദ്ധേയമായ ചില ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളെ അടുത്തറിയാം.
1) ഓഫീസർ ഓൺ ഡ്യൂട്ടി (2025)
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടിയും അയാൾക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത വെല്ലുവിളികളും ചർച്ച ചെയ്യുന്ന പക്കാ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. അനാവശ്യമായ മാസ് പ്രകടനങ്ങൾക്ക് പകരം, ബുദ്ധിപരമായ നീക്കങ്ങളിലൂടെയും റിയലിസ്റ്റിക് ആയ അന്വേഷണ രീതികളിലൂടെയും കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ കഥയാണിത്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും വേഗതയേറിയ തിരക്കഥയും സിനിമയുടെ അവസാന നിമിഷം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും.
2) രേഖാചിത്രം (2025)
1980-കളിലെ ഒരു സിനിമാ സെറ്റിൽ നിന്നും അപ്രത്യക്ഷയായ ജൂനിയർ ആർട്ടിസ്റ്റിനെക്കുറിച്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അന്വേഷണമാണ് ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം'. ആസിഫ് അലി നായകനായ ഈ സിനിമയിൽ പഴയകാല സിനിമാ ചരിത്രത്തെയും സമകാലിക ക്രൈം അന്വേഷണത്തെയും മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്.
3) കണ്ണൂർ സ്ക്വാഡ് (2023)
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ 'പോലീസ് പ്രൊസീജറൽ' (Police Procedural) എന്ന വിഭാഗത്തിന് പുതിയൊരു മുഖം നൽകി. മമ്മൂട്ടി അവതരിപ്പിച്ച എ.എസ്.ഐ ജോർജ് മാർട്ടിനും അദ്ദേഹത്തിന്റെ നാലംഗ സംഘവും ഒരു കൊലപാതകക്കേസിലെ പ്രതികളെ തേടി ഇന്ത്യയിലുടനീളം നടത്തുന്ന സാഹസികമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
4) കൂമൻ (2022)
സാധാരണ പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ജീത്തു ജോസഫിന്റെ 'കൂമൻ'. രാത്രിയിൽ രഹസ്യമായി മോഷണത്തിനിറങ്ങുന്ന ഗിരി എന്ന പോലീസുകാരനാണ് ഇതിലെ നായകൻ. തന്റെ രാത്രിയാത്രകൾക്കിടയിൽ അവിചാരിതമായി ഒരു കൊലപാതക പരമ്പരയ്ക്ക് സാക്ഷിയാകുന്നതോടെ കഥ മാറുന്നു. ആസിഫ് അലിയുടെ മികച്ച പ്രകടനവും നിഗൂഢത നിറഞ്ഞ തിരക്കഥയും ഈ സിനിമയെ വേറിട്ടുനിർത്തുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും അന്ധവിശ്വാസങ്ങളും സിനിമയുടെ ഉദ്വേഗം വർദ്ധിപ്പിക്കുന്നു.
5) ഫോറൻസിക് (2020)
ശാസ്ത്രീയമായ തെളിവുകൾ ഉപയോഗിച്ച് കുറ്റവാളിയെ കണ്ടെത്തുന്ന വ്യത്യസ്തമായ ഒരു ത്രില്ലറാണ് 'ഫോറൻസിക്'. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഫോറൻസിക് വിദഗ്ധൻ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു കൊലപാതകിയെ പിന്തുടരുന്നതാണ് ഇതിന്റെ കഥ. സാധാരണ പോലീസ് അന്വേഷണത്തേക്കാൾ ലാബിലെ പരിശോധനകൾക്കും ഡി.എൻ.എ തെളിവുകൾക്കും സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അവസാന നിമിഷം വരെ ആകാംക്ഷ നിലനിർത്തുന്ന ഈ ചിത്രം മികച്ചൊരു ഇൻവെസ്റ്റിഗേറ്റീവ് അനുഭവമാണ്.
6) അഞ്ചാം പാതിര (2020)
മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയൽ കില്ലർ സിനിമകളിൽ ഒന്നാണിത്. പോലീസുകാരെ ലക്ഷ്യം വെക്കുന്ന കൊലയാളിയെ പിടിക്കാൻ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റ് നടത്തുന്ന ശ്രമങ്ങളാണ് കഥ. കൊലപാതകങ്ങളുടെ രീതിയും അതിന് പിന്നിലെ കാരണങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നവയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്.
7) ജോസഫ് (2018)
ജോജു ജോർജിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് ജോസഫ് എന്ന ചിത്രത്തിലേത്. വിരമിച്ച ഒരു പോലീസുകാരൻ തന്റെ മുൻഭാര്യയുടെ മരണത്തിന് പിന്നിലെ ദുരൂഹത തേടിയിറങ്ങുന്നതും വലിയൊരു മെഡിക്കൽ മാഫിയയെ പുറത്തുകൊണ്ടുവരുന്നതുമാണ് പ്രമേയം. വൈകാരികമായി ഏറെ സ്പർശിക്കുന്ന ഒരു അന്വേഷണ ചിത്രമാണിത്.
8) ദൃശ്യം (2013)
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഒരു കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസിനേക്കാൾ, ആ കുറ്റകൃത്യം മറയ്ക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ ബുദ്ധിശക്തിയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടെയാണ്.
9) മെമ്മറീസ് (2013)
പൃഥ്വിരാജ് അഭിനയിച്ച സാം അലക്സ് എന്ന മദ്യപാനിയായ പോലീസുകാരൻ മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാണ്. തന്റെ കുടുംബം നഷ്ടപ്പെട്ട വിഷമത്തിൽ കഴിയുന്ന അയാൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സീരിയൽ കില്ലറെ കണ്ടെത്താൻ തുനിഞ്ഞിറങ്ങുന്നതാണ് ഇറങ്ങുന്നതാണ് കഥ. ഓരോ കൊലപാതകത്തിലും കൊലയാളി അവശേഷിപ്പിക്കുന്ന സൂചനകളും അത് പിന്തുടരുന്ന രീതിയും വളരെ ഉദ്വേഗജനകമാണ്. ജിത്തു ജോസഫിന്റെ മികച്ച സംവിധാനത്തിന് ഉദാഹരണമാണ് ഈ ചിത്രം.
10) മുംബൈ പോലീസ് (2013)
തന്റെ ഉറ്റ സുഹൃത്തായ ആര്യൻ ജോണിന്റെ കൊലപാതകി ആരാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ എ.സി.പി ആന്റണി മോസസിന് ഒരു വാഹനാപകടത്തിൽ തന്റെ ഓർമ്മകൾ നഷ്ടപ്പെടുന്നു. തുടർന്ന്, താൻ നേരത്തെ കണ്ടെത്തിയ ആ കൊലയാളി ആരാണെന്ന് സ്വന്തം ഡയറിക്കുറിപ്പുകളിലൂടെയും തെളിവുകളിലൂടെയും ആന്റണി വീണ്ടും അന്വേഷിക്കുന്നതാണ് മുംബൈ പോലീസ് എന്ന ചിത്രം പറയുന്നത്. സിനിമയുടെ അവസാന നിമിഷം വെളിപ്പെടുന്ന ആ സത്യം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്.

Comments
Loading comments...
Comments
Loading comments...