ലഹരി കേസിൽ നടൻ ശ്രീകാന്തിനെതിരെ നടപടി
By Nila
നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

Comments
Loading comments...
Comments
Loading comments...