ജനനായകൻ അവസാന സിനിമയോ? വിജയ്-യോട്  മമിത

ജനനായകൻ അവസാന സിനിമയോ? വിജയ്-യോട് മമിത

Share
Nila

By Nila

05:47 AM
June 23, 2025
Like0
Comment0

വിജയ് ചിത്രം ‘ജനനായകന്‍’ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിന് ശേഷം വിജയ് സിനിമ രംഗത്ത് തുടരുമോ എന്ന ചോദ്യവും ഫാന്‍സിനെ അലട്ടുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ടിവികെ എന്ന പാര്‍ട്ടി രൂപീകരണവും നടന്നതിന് പിന്നാലെ ‘ജനനായകന്‍’ അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന സൂചനയാണ് താരവും നല്‍കിയത്.

ഈ സാഹചര്യത്തില്‍, ചിത്രത്തില്‍ അഭിനയിക്കുന്ന നടി മമിത ബൈജു വിജയ്‌യുടെ ഈ കാര്യം നേരിട്ട് ചോദിച്ചിരിക്കുകയാണ്. ഒരു ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മമിത ബൈജു പറഞ്ഞത് ഇങ്ങനെയാണ്. "ജനനായകന്‍ അവസാന ഷൂട്ട് കഴിഞ്ഞ് ഞാന്‍ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എന്ന് നേരിട്ട് ചോദിച്ചു. എനിക്കറിയില്ല, ഇലക്ഷന്‍ റിസല്‍റ്റ് പോലെയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഷൂട്ടിന്‍റെ അവസാന ദിവസങ്ങളില്‍ വിജയ് സാര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭയങ്കര ഇമോഷണല്‍ ആയിരുന്നു. ആരുടെ കൂടെയും ഫോട്ടോ എടുക്കാന്‍ വിജയ് സാര്‍ നിന്നില്ല. കാരണം ആളും ഭയങ്കര ഇമോഷണല്‍ ആയിരുന്നു" മമിത പറഞ്ഞു.

Comments

Loading comments...

Fanbella Logo
Open app