ശ്യാം പുഷ്ക്കരൻ തമിഴിൽ കമൽ ഹാസ്സന് തിരക്കഥ ഒരുക്കും, പുതിയ ചിത്രം അന്നൗൻസ് ചെയ്തു.
By Nila
ഉലകനായകന്‍ കമല്‍ഹാസന്റെ 237-ാം ചിത്രത്തിന് തിരക്കഥ ഒരുക്കാൻ ഒരുങ്ങി ശ്യാം പുഷ്കരന്‍. സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പരിവ് സഹോദരങ്ങളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘ആര്‍ഡിയെക്‌സ്’ തുടങ്ങിയ നിരവധി സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കി പ്രശംസ നേടിയ ഇവരുടെ ആദ്യ സംവിധാന സംരംഭമാണ് കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്നത്.
ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്യാം പുഷ്കരന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ശ്യാം പുഷ്കരന്റെ തിരക്കഥാശൈലി മലയാള സിനിമയില്‍ ഏറെ വ്യത്യസ്തവും സ്വതന്ത്രവുമായൊരു നിലപാട് രൂപപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്റെ ചെറുകിട സംഭവങ്ങളും സാധാരണക്കാരന്റെ വികാരങ്ങളും അദ്ദേഹം അത്യന്തം സ്വാഭാവികമായി ചിത്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളിലെ മുഖ്യസവിശേഷത. സംഭാഷണങ്ങളുടെ ലാളിത്യവും കഥാപാത്രങ്ങളുടെ അടുപ്പവും കഥാപറച്ചിലിലെ യാഥാര്‍ഥ്യബോധവുമാണ് ശ്യാമിനെ വേറിട്ട് നിര്‍ത്തുന്നത്. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, മായാനദി തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെ മിനുക്കിയ എഴുത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ മനശ്ശാസ്ത്രത്തെ യഥാര്‍ഥമായി അവതരിപ്പിക്കുന്ന കഴിവ് അദ്ദേഹത്തെ പുതുതലമുറയിലെ പ്രമുഖ തിരക്കഥാകൃത്താക്കളുടെ നിരയില്‍ മുന്നിലെത്തിച്ചു. ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, മായാനദി, ജോജി, റൈഫിള്‍ ക്ലബ് തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ ഒരുക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശ്യാമിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. തമിഴ് സിനിമയ്ക്കായി ഇതാദ്യമായാണ് ശ്യാം തിരക്കഥ എഴുതുന്നത്.
മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലാണ് കമല്‍ഹാസന്റേതായി അവസാനമായി പുറത്തിറങ്ങിയത്. കാണാന്‍ കഴിഞ്ഞത്. സിനിമക്ക് പ്രതീക്ഷിച്ചത്ര പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നില്ല. ശങ്കറിന്റെ ഇന്ത്യന്‍ 3യും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യൻ 2 വൻ പരാജയമാണ് സംവിധായകനും, കമലിനും സമ്മാനിച്ചത്.

Comments
Loading comments...
Comments
Loading comments...