സുലോചനയും കൂട്ടരും ഇനി ഓടിടിയിൽ
By Aiswarya
തീയേറ്ററുകളിൽ ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിച്ച ഹൊറർ കോമഡി ചിത്രം 'സു ഫ്രം സൊ' (സുലോചന ഫ്രം സോമേശ്വര) ഓടിടിയിലെത്തുന്നു. പ്രശസ്ത കന്നഡ നടൻ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഴുനീള എന്റർടൈൻമെന്റ് പാക്കേജ് ആയി പ്രേക്ഷകരിലേക്കെത്തിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആയിരുന്നു. ജൂലൈ 25നു തീയേറ്ററുകളിൽ എത്തിയ ചിത്രം ഓഗസ്റ്റ് 1നാണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്.
5 കോടി ബജറ്റിൽ നിർമിച്ച ഈ ചിത്രം 120 കോടിയാണ് തീയേറ്ററുകളിൽ നിന്നും നേടിയത്. നവാഗതനായ ജെ പി തുമിനാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ഈ ചിത്രം സെപ്റ്റംബർ 9നാണു ഓടിടിയിലെത്തുക. ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.
കന്നഡ ചിത്രമാണെങ്കിലും കേരളത്തിലും ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. മഞ്ചേശ്വരത്തെ നാടകസംഘമായ ശാരദാ ആർട്സിലൂടെ കലാ രംഗത്തേക്കെത്തിയ ജെ പി തുമിനാട് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ശനീൽ ഗൗതം, ദീപക് രാജ്പണാജെ, പ്രകാശ് തുമിനാട്, സന്ധ്യാ അരേകേരേ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ കെ. സുമേത് സംഗീതസംവിധാനവും മലയാളിയായ സന്ദീപ് തുളസീദാസ് പശ്ചാത്തലസംഗീതവും നൽകിയിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിതിൻ ഷെട്ടിയാണ്.

Comments
Loading comments...
Comments
Loading comments...