'5 മണിക്ക് വിടാമെന്ന് പറഞ്ഞിട്ട് അവന്മാർ ഇതുവരെ വിട്ടിട്ടില്ല', രസകരമായ ബിടിഎസ് വീഡിയോയുമായി 'സര്‍വ്വം മായ' ടീം.
By Nila
രസകരമായ മേക്കിങ് വീഡിയോ പുറത്തുവിട്ട് അഖില്‍ സത്യന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം 'സര്‍വ്വം മായ'യുടെ അണിയറപ്രവര്‍ത്തകര്‍. വീഡിയോയിലെ തമാശകലര്‍ന്ന നിവിന്‍ പോളിയുടെ സംസാരം, ക്രിസ്മസ് റിലീസായി ഡിസംബര്‍ 25-ന് തിയേറ്ററുകളിലെത്തുമ്പോള്‍, ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയിരിക്കുകയാണ്.ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ രസകരമായ സംസാരവും മേക്കപ്പ് മാറ്റങ്ങളും, പഴയ നിവിന്‍ പോളിയെ തിരിച്ചു കിട്ടുമെന്ന വലിയ പ്രതീക്ഷയില്‍ ആണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
മുന്‍പ് പുറത്തിറങ്ങിയ ഒഫീഷ്യല്‍ ടീസര്‍ സൂചന നല്‍കിയത് പോലെ, പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ച കോമഡി എന്റര്‍ടെയ്‌നര്‍ രൂപത്തിലാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സ്വാഭാവികമായ തമാശകള്‍ ഒപ്പിയെടുത്ത മേക്കിങ് വീഡിയോയില്‍ സെറ്റിലെ സൗഹൃദവും ചിരിയുടെ നിമിഷങ്ങളും ആണ് പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു.

Comments
Loading comments...
Comments
Loading comments...