ചരിത്രമെഴുതി ധുരന്ധർ ; ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രം

ചരിത്രമെഴുതി ധുരന്ധർ ; ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രം

Share
Aiswarya

By Aiswarya

06:14 AM
January 29, 2026
Like0
Comment0

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം കുറിച്ച് ധുരന്ധർ. രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 1000 കോടി രൂപ ഗ്രോസ് കളക്ഷനാണ്. ഇതോടെ, ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾ മാത്രം ഉൾപ്പെട്ടിരുന്ന 1000 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ ഹിന്ദി ചിത്രമായി 'ധുരന്ധർ' മാറി. റിലീസ് ചെയ്ത് 8 ആഴ്ച പൂർത്തിയാകുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ധുരന്ധർ. 1471 കോടി രൂപ നേടിയ 'പുഷ്പ 2: ദ റൂൾ', 1417 കോടി രൂപ നേടിയ 'ബാഹുബലി 2: ദ കൺക്ലൂഷൻ' എന്നിവയാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കന്നഡ ചിത്രമായ 'കെജിഎഫ് ചാപ്റ്റർ 2' (1001 കോടി രൂപ) നാലാം സ്ഥാനത്താണ്. പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നല്ലാത്ത ഒരേയൊരു ചിത്രം കൂടിയാണ് ധുരന്ധർ.

രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ 2 മാർച്ചിൽ പുറത്തിറങ്ങും.

Comments

Loading comments...

Fanbella Logo
Open app