‌കാത്തിരിപ്പിനൊടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം

‌കാത്തിരിപ്പിനൊടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം

Share

By Veena

09:28 AM
December 12, 2025
Like0
Comment0

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്' ഒടിടി റിലീസിനെത്തുന്നു. സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഈ വർഷം ജനുവരി 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നർമ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാണ് സിനിമ. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ ഗോകുൽ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആയിരുന്നു വിതരണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Comments

Loading comments...

Fanbella Logo
Open app