കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ പ്രധാന വേഷങ്ങളിൽ ; 'ഐസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
By Megha
'ഉയരെ', 'കാണെക്കാണെ' എന്നീ ചിത്രങ്ങൾക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ സോണി ലിവ് വെബ് സീരീസ് 'ഐസ്' (Eyes)-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, സാനിയ അയ്യപ്പൻ, ദേവ് മോഹൻ എന്നിവരാണ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം “കാണുക, സംരക്ഷിക്കുക, പ്രതിരോധിക്കുക” എന്ന ടാഗ്‌ലൈനും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്ററിലെ സൂചനകൾ അനുസരിച്ച് കനി കുസൃതി ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നത്. പ്രണയം ജനസമ്മതിയില്ലാത്ത നിയന്ത്രണങ്ങളിലേക്കും ഭയത്തിലേക്കും വഴിമാറുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളെ കേന്ദ്രീകരിച്ചാണ് സീരീസിന്റെ കഥയെന്നാണ് സൂചന. സീരീസിന്റെ പ്രമേയത്തെക്കുറിച്ചോ കഥാ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മനു അശോകനും പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റ് കൂടിയാണിത്. അഞ്ചന നായരുടെ കഥയെ ആസ്പദമാക്കിയാണ് ബോബിയും സഞ്ജയും ഈ സീരീസിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ധീനാണ് 'ഐസ്' നിർമ്മിക്കുന്നത്.
ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സീരീസിന് രഞ്ജിൻ രാജാണ് സംഗീതം പകരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സീരീസ് ലഭ്യമാകും. സീരീസിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments
Loading comments...
Comments
Loading comments...