പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഫൗസി'; ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു
By Aiswarya
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ 'ഫൗസി'യുടെ ആഗോള റിലീസ് തീയതി പുറത്തുവിട്ടു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ഈ ചരിത്ര ആക്ഷൻ ഡ്രാമ ചിത്രം 2026 ഡിസംബർ 3-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകരും നടൻ പ്രഭാസും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
റിലീസ് തീയതിക്കൊപ്പം ചിത്രത്തിന്റെ പുതിയൊരു തീക്ഷ്ണമായ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചോരയിൽ കുളിച്ചു നിൽക്കുന്ന അതീവ മാസ് ലുക്കിലുള്ള പ്രഭാസാണ് പോസ്റ്ററിലുള്ളത്. 'ഒരു ബറ്റാലിയനോട് ഒറ്റയ്ക്ക് പോരാടുന്ന യോദ്ധാവ്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം, ഒരു സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 'സീതാ രാമം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ വമ്പൻ പ്രൊജക്റ്റ് നിർമ്മിക്കുന്നത്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതുമുഖ നടി ഇവാന (ഇമാൻവി) നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തി, അനുപം ഖേർ, മുതിർന്ന നടി ജയപ്രദ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറോളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. പ്രഭാസിന്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്ന ഘടകങ്ങളെല്ലാം കോർത്തിണക്കിയാണ് 'ഫൗസി' ഒരുങ്ങുന്നത്.

Comments
Loading comments...
Comments
Loading comments...