സമാന്തക്കൊപ്പം തെലുഗിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഗുൽഷൻ ദേവയ്യ

സമാന്തക്കൊപ്പം തെലുഗിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഗുൽഷൻ ദേവയ്യ

Share
Aiswarya

By Aiswarya

10:03 AM
December 4, 2025
Like1
Comment0

പ്രശസ്ത ബോളിവുഡ് താരം ഗുൽഷൻ ദേവയ്യ തെലുഗിൽ അഭിനയിക്കാനൊരുങ്ങുന്നു. തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത നായികയാവുന്ന മാ ഇന്റി ബംഗാരം എന്ന ചിത്രത്തിലൂടെയാണ് ഗുൽഷൻ തെലുഗു സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്.

സാമന്തയുടെ പ്രൊഡക്ഷൻ ബാനറായ ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സാണ് ഈ ചിത്രം നിർമിക്കുന്നത്. ശുഭം എന്ന ചിത്രത്തിന് ശേഷം സമാന്ത നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നന്ദിനി റെഡ്ഢിയാണ്.

"സാമന്തയ്‌ക്കൊപ്പം പ്രവർത്തിക്കാൻ നല്ലൊരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു, എംഐബി (മാ ഇന്റി ബംഗാരം) ശരിയായ സമയത്താണ് ലഭിച്ചത് എന്ന് തോന്നുന്നു. എംഐബിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാൻ ഇപ്പോൾ. എന്റെ ഭാഗത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് അവതരിപ്പിക്കാൻ വളരെ വെല്ലുവിളി നിറഞ്ഞ ഭാഗമാണ്, ആവശ്യമായ പരിശ്രമം നടത്തുമെന്നും അത് കുഴപ്പത്തിലാക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് നോക്കാം," ഗുൽഷൻ ദേവയ്യ പറയുന്നു.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ വൺ ആണ് ഗുൽഷൻ ദേവയ്യ അഭിനയിച്ചതിൽ ഏറ്റവും പുതിയതായി പുറത്തുവന്ന ചിത്രം. ചിത്രത്തിൽ ഗുൽഷൻ അവതരിപ്പിച്ച പ്രതിനായക കഥാപാത്രം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.

Comments

Loading comments...

Fanbella Logo
Open app