'ഐക്കൺ' തൊപ്പിയുമായി ബേസിൽ ജോസഫ്; അല്ലു അർജുൻ ചിത്രത്തിന്റെ സൂചനയെന്ന് ആരാധകർ
By Aiswarya
മലയാള സിനിമയിൽ നടനായും സംവിധായകനായും മികച്ച വിജയം കൊയ്ത പ്രതിഭയാണ് ബേസിൽ ജോസഫ്. 'മിന്നൽ മുരളി' എന്ന സൂപ്പർഹീറോ ചിത്രത്തിന് ശേഷം ബേസിൽ വീണ്ടും എന്ന് സംവിധായകന്റെ കുപ്പായമണിയും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബേസിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന തരത്തിലുള്ള ചർച്ചകൾക്ക് ഈ പോസ്റ്റ് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
ബേസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഈ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. 'ഐക്കൺ' എന്ന് എഴുതിയ ഒരു തൊപ്പിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ടോളിവുഡിൽ അല്ലു അർജുൻ അറിയപ്പെടുന്നത് 'ഐക്കൺ സ്റ്റാർ' എന്നാണ്. ഈ വാക്ക് തന്നെയാണ് പുതിയ പോസ്റ്റിൽ ഉള്ളത് എന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആവേശത്തിലാക്കുന്നു.
ഈ പോസ്റ്റിന് താഴെ നടൻ ടൊവിനോ തോമസ് അടക്കമുള്ള പ്രമുഖ താരങ്ങൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. നേരത്തെ അല്ലു അർജുന്റെ സഹോദരൻ അല്ലു ശിരീഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബേസിൽ എത്തിയപ്പോഴും ഇത്തരമൊരു കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. ബോളിവുഡിൽ രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ചെയ്യാനിരുന്ന പ്രോജക്റ്റ് ഉപേക്ഷിച്ച സാഹചര്യത്തിൽ, ആ വലിയ ക്യാൻവാസ് ചിത്രം അല്ലു അർജുനുമായി ചെയ്യാനാണോ താരം ഒരുങ്ങുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.
ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും വലിയൊരു ബഹുഭാഷാ ചിത്രം ഉടൻ തന്നെ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Comments
Loading comments...
Comments
Loading comments...