ജെയ്‌സൺ സഞ്ജയ്-യുടെ സംവിധാന അരങ്ങേറ്റം: സന്ദീപ് കിഷൻ ചിത്രം 'സിഗ്മ' ജൂലൈ 31-ന് ലോകമെമ്പാടും റിലീസ് ചെയ്യും

ജെയ്‌സൺ സഞ്ജയ്-യുടെ സംവിധാന അരങ്ങേറ്റം: സന്ദീപ് കിഷൻ ചിത്രം 'സിഗ്മ' ജൂലൈ 31-ന് ലോകമെമ്പാടും റിലീസ് ചെയ്യും

Share
Aiswarya

By Aiswarya

12:00 AM
May 29, 2026
Like1
Comment0

പ്രശസ്ത തെന്നിന്ത്യൻ താരവും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്-യുടെ മകനുമായ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സന്ദീപ് കിഷൻ നായകനാകുന്ന ഈ ചിത്രം 2026 ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു ഹൈ-സ്റ്റേക്ക് ഹീസ്റ്റ് ത്രില്ലറായാണ് സിഗ്മ അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷൻ, കോമഡി, ട്രഷർ ഹണ്ട്, ഹീസ്റ്റ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഊർജ്ജസ്വലമായ ഒരു സിനിമാനുഭവമായിരിക്കും ഇതെന്ന് സംവിധായകൻ ജേസൺ സഞ്ജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. സന്ദീപ് കിഷനൊപ്പം ഫരിയ അബ്ദുള്ളയാണ് നായികയായി എത്തുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻബു ദാസൻ, യോഗ് ജാപി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചെന്നൈ, തായ്‌ലൻഡ്, തലക്കോണ, സേലം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംഗീത സംവിധായകൻ തമൻ എസ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കൃഷ്ണൻ വസന്ത് ക്യാമറയും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ നിർണ്ണായക ഘട്ടത്തിൽ വിജയിന്റെ അവസാന ചിത്രമായ 'ജനനായകൻ' റിലീസിന് തയ്യാറെടുക്കുമ്പോൾ തന്നെ മകൻ ജേസൺ സഞ്ജയുടെ ആദ്യ ചിത്രവും തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.

Comments

Loading comments...

Fanbella Logo
Open app