ബോക്സ് ഓഫീസ് വേട്ട തുടർന്ന് സൂര്യ ; 'കറുപ്പ്' 300 കോടി ക്ലബ്ബിൽ
By Aiswarya
തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രം 300 കോടി രൂപ എന്ന വമ്പൻ നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും ആർ.ജെ. ബാലാജിയും ആദ്യമായി ഒന്നിച്ച ഈ ചിത്രം മെയ് 14-നാണ് തീയേറ്ററുകളിലെത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 150 കോടിയിലധികം രൂപ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനം കൂടി ചേർത്താൽ ആഭ്യന്തര കളക്ഷൻ 200 കോടി കടന്നിട്ടുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി കറുപ്പ് മാറിക്കഴിഞ്ഞു എന്ന് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഔദ്യോഗികമായി അറിയിച്ചു.
'ആറ്' എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷ സൂര്യയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സായി അഭ്യങ്കറുടെ സംഗീതവും ജി.കെ വിഷ്ണുവിന്റെ ദൃശ്യഭംഗിയും ചിത്രത്തിന് കൂടുതൽ കരുത്തേകി. മലയാള താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സൂര്യയുടെ മാസ് പ്രകടനവും ആക്ഷൻ രംഗങ്ങളും ആരാധകരെ ആവേശത്തിലാഴ്ത്തി. ചില കോണുകളിൽ നിന്ന് തിരക്കഥയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും, ബോക്സ് ഓഫീസിൽ അതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. വരും ദിവസങ്ങളിലും ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

Comments
Loading comments...
Comments
Loading comments...