സേതുമാധവൻ വീണ്ടും വരുന്നു; 'കിരീടം' 4K പതിപ്പ് ജൂണിൽ തിയേറ്ററുകളിലേക്ക്
By Aiswarya
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' വീണ്ടും വെള്ളിത്തിരയിലേക്ക്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ദർശിച്ച ഈ ചിത്രം അത്യാധുനിക 4K സാങ്കേതികവിദ്യയോടെ ജൂണിലാണ് റിലീസ് ചെയ്യുന്നത്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത് എ.കെ. ലോഹിതദാസ് തിരക്കഥയെഴുതിയ 'കിരീടം' 1989-ലാണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതൻ നായരും മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളാണ്.
ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. കൂടാതെ 'കണ്ണീർ പൂവിന്റെ' എന്ന ഗാനത്തിലൂടെ എം.ജി. ശ്രീകുമാറിന് സംസ്ഥാന പുരസ്കാരവും ലഭിച്ചു. മലയാളത്തിന് പുറമെ ആറ് ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിന്റെ മാന്ത്രികത പുതിയ ദൃശ്യ-ശ്രാവ്യ മികവോടെ വീണ്ടും അനുഭവിക്കാൻ സാധിക്കുമെന്നതാണ് 4K റീ-റിലീസിന്റെ പ്രത്യേകത. സ്ഫടികം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ 4K പതിപ്പുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത കിരീടത്തിനും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Comments
Loading comments...
Comments
Loading comments...