ജയസൂര്യയുടെ മിസ്റ്ററി ത്രില്ലർ: 'മായൻ ചാപ്റ്റർ 1' ടീസർ പുറത്തിറങ്ങി
By Sreelakshmi
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മിസ്റ്ററി ത്രില്ലർ ചിത്രം 'മായൻ ചാപ്റ്റർ 1'ന്റെ ഔദ്യോഗിക ടീസർ പുറത്തുവന്നു. നിഗൂഢതയും ഭയവും ഉണർത്തുന്ന രംഗങ്ങളോടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
'ഓർഡിനറി', 'അനാർക്കലി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'കളങ്കാവൽ' എന്ന സിനിമയ്ക്ക് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്.
"ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാം കറുത്തച്ചനും സാധിക്കുമോ?" എന്ന ആകാംഷ നിറയ്ക്കുന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ടീസർ, കേരളത്തിലെ ചില പുരാതന കുടുംബങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട്' എന്ന ദുരൂഹ ആചാരത്തിന്റെ പശ്ചാത്തലത്തിലേക്കാണ് വെളിച്ചം വീശുന്നത്. 'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫ്രണ്ട്‌ലൈൻ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന 'മായൻ ചാപ്റ്റർ 1' ഡിസംബർ 3-ന് തിയേറ്ററുകളിൽ ആഗോള റിലീസായി എത്തും.

Comments
Loading comments...
Comments
Loading comments...