നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2' ദീപാവലിക്ക് തീയേറ്ററുകളിൽ; ടീസർ പുറത്തിറങ്ങി

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2' ദീപാവലിക്ക് തീയേറ്ററുകളിൽ; ടീസർ പുറത്തിറങ്ങി

Share
Megha

By Megha

12:00 AM
September 14, 2026
Like8
Comment0

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'മൂക്കുത്തി അമ്മൻ 2' ദീപാവലി റിലീസായി നവംബർ 6-ന് തീയേറ്ററുകളിലെത്തും. വിനായക ചതുർത്ഥി ദിനത്തിലാണ് നിർമ്മാതാക്കൾ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. മൂക്കുത്തി അമ്മാൻ ആദ്യ ഭാഗം ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും ചേർന്ന് സംവിധാനം ചെയ്തപ്പോൾ, രണ്ടാം ഭാഗം ഒരുക്കുന്നത് പ്രമുഖ സംവിധായകൻ സുന്ദർ സി. ആണ്.

റിലീസ് പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'റൈസ് ഓഫ് മഹാശക്തി' എന്ന് പേരിട്ടിരിക്കുന്ന ടീസറിൽ പുരാണ പശ്ചാത്തലവും വർത്തമാനകാലത്തെ കഥാസന്ദർഭങ്ങളും കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന പുരാതന കാലത്തെ ആക്രമണകാരികളെയും, വർത്തമാനകാലത്ത് ജനങ്ങളെ ബാധിക്കുന്ന വലിയൊരു ദുരന്തത്തെയുമാണ് ടീസർ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ മഹാശക്തി എന്ന ദേവിയെ ഭക്തിപൂർവ്വം വിളിച്ചപേക്ഷിക്കുന്ന രംഗങ്ങളാണ് ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, റജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, സുനിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിപ്പ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഐശരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഗോപി അമർനാഥ് ഛായാഗ്രഹണവും ഫെന്നി ഒലിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വെങ്കട്ട് രാഘവനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Comments

Loading comments...

Fanbella Logo
Open app