വിക്രാന്ത് മാസിയുടെ പുതിയ സീരീസ് ; 'മുസാഫിർ കഫേ' ട്രെയിലർ പുറത്തിറങ്ങി

വിക്രാന്ത് മാസിയുടെ പുതിയ സീരീസ് ; 'മുസാഫിർ കഫേ' ട്രെയിലർ പുറത്തിറങ്ങി

Share
Megha

By Megha

12:00 AM
July 15, 2026
Like0
Comment0

ബോളിവുഡ് താരം വിക്രാന്ത് മാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ സീരീസായ 'മുസാഫിർ കഫേ'യുടെ ഔദ്യോഗിക ട്രെയിലർ പുറത്ത്. വേദിക പിന്റോ, മഹിമ മക്വാന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിവ്യ പ്രകാശ് ദുബെയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ശരണ്യ രാജ്ഗോപാൽ തിരക്കഥയെഴുതിയ ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് രുചിർ അരുൺ ആണ്.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചന്ദർ (വിക്രാന്ത്), സുധ (വേദിക), പ്രീതി (മഹിമ) എന്നിവരുടെ ജീവിതമാണ് സീരീസിന്റെ പ്രധാന ഇതിവൃത്തം.

തന്റെ കഥാപാത്രമായ ചന്ദർ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ഒന്നാണെന്ന് വിക്രാന്ത് മാസി പ്രതികരിച്ചു. നെറ്റ്ഫ്ലിക്സുമായി ചേർന്ന് ഈ സീരീസിൽ നടനായും സഹനിർമ്മാതാവായും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേർപിരിയലിന്റെയും പ്രണയത്തിന്റെയും അപ്രതീക്ഷിതമായ കൂടിക്കാഴ്ചകളുടെയും കഥ പറയുന്ന ഈ സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ആദിൽ ഹുസൈൻ, രാജീവ് സിദ്ധാർത്ഥ, ലവ്ലീൻ മിശ്ര തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ടെറിബ്ലി ടൈനി ടെയിൽസും ഹോംമെയ്ഡ് സ്റ്റോറീസും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.

പുറത്തുവന്ന ട്രെയിലർ കാണാം : Musafir Trailer

Comments

Loading comments...

Fanbella Logo
Open app