ജൂനിയർ എൻടിആർ - പ്രശാന്ത് നീൽ ചിത്രം 2027 ജൂണിൽ തിയേറ്ററുകളിലേക്ക്; ആവേശത്തിൽ ആരാധകർ
By Aiswarya
തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം 2027 ജൂൺ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഏറെ നാളായി ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരുന്ന ആരാധകർക്ക് വലിയ ആവേശമാണ് ഈ പ്രഖ്യാപനം നൽകിയിരിക്കുന്നത്.
റിലീസ് തീയതിക്ക് പുറമെ മറ്റൊരു പ്രധാന വാർത്ത കൂടി അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ മെയ് 20-ന് പുറത്തുവിടും. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ സർപ്രൈസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി എൻടിആർ നടത്തിയ ശാരീരിക മാറ്റങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ബീസ്റ്റ് മോഡിലുള്ള' താരത്തിന്റെ ലുക്ക് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ മലയാളി താരം ടൊവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഡേറ്റുകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണം ടൊവിനോ പ്രോജക്റ്റിൽ നിന്ന് പിന്മാറിയതായാണ് വിവരം. ടൊവിനോയ്ക്ക് പകരം ബോളിവുഡ് താരം ഷാഹിദ് കപൂർ വില്ലൻ വേഷത്തിലെത്തിയേക്കുമെന്ന് സൂചനകളുണ്ട്. കൂടാതെ അനിൽ കപൂറും ചിത്രത്തിന്റെ ഭാഗമായേക്കാം എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
'ഡ്രാഗൺ' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും സംയുക്തമായാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. സലാറിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പാണ് ഈ പ്രോജക്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments
Loading comments...
Comments
Loading comments...