'പ്ലൂട്ടോ' വരുന്നു; നീരജ് മാധവും അൽത്താഫ് സലീമും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ഗ്ലിംപ്സ് പുറത്ത്
By Aiswarya
നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സ്റ്റെഫിൻ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്ലൂട്ടോ'യുടെ ആദ്യ ഗ്ലിംപ്സ് പുറത്തിറങ്ങി. കൗതുകമുണർത്തുന്ന ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായിരിക്കും ഇതെന്ന് സൂചന നൽകുന്നതാണ് പുറത്തുവന്ന ടീസർ.
മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്ത സയൻസ് ഫിക്ഷൻ ഗണത്തിൽ പെടുന്ന ചിത്രമാണ് 'പ്ലൂട്ടോ'. നീരജ് മാധവും അൽത്താഫും തമ്മിലുള്ള രസകരമായ കോമ്പിനേഷൻ സീനുകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അജു വർഗീസും ആർഷ ബൈജുവും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഓർക്കിഡ് ഫിലിംസിന്റെ ബാനറിൽ രെജുകുമാറും രശ്മി രെജുകുമാറും ചേർന്നാണ്. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലീ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.
പുറത്തുവന്ന വീഡിയോ കാണാം : PLUTO 1st Glimpse

Comments
Loading comments...
Comments
Loading comments...