പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളെ തിരുത്തിയെഴുതാൻ ഇലൻ; 'പ്യാർ പ്രേമ കല്യാണം' ട്രെയിലർ പുറത്ത്
By Megha
സംവിധായകനും നടനുമായ ഇലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'പ്യാർ പ്രേമ കല്യാണം' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. പരമ്പരാഗത വിവാഹ രീതികളെയും സാമൂഹിക സങ്കൽപ്പങ്ങളെയും കോമഡിയുടെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാന്മ മേഘ്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കവിൻ നായകനായ 'സ്റ്റാർ', 'പ്യാർ പ്രേമ കാതൽ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ഇലൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ സിനിമയിലൂടെ ഇലൻ അഭിനയരംഗത്തേക്കും ചുവടുവെയ്ക്കുന്നു. വിവാഹശേഷം ഭാര്യയുടെ വീട്ടിലേക്ക് താമസം മാറുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പരമ്പരാഗതമായി സ്ത്രീ ഭർത്താവിന്റെ വീട്ടിലേക്ക് മാറുന്ന രീതിക്ക് പകരം 'വീട്ടുമാപ്പിളയായി' എത്തുന്ന നായകന്റെ രസകരമായ അനുഭവങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്.
രാധിക ശരത്കുമാർ, എം.എസ്. ഭാസ്കർ, ഗീത കൈലാസം, ഇളങ്കോ കുമാരവേൽ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാധികയും ഇളങ്കോ കുമാരവേലുമാണ് നായകന്റെ അമ്മായിയമ്മയായും അമ്മായിയപ്പനായും എത്തുന്നത്. നിവേദിത പൊഹങ്കറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലനും ഹരീഷ് ജി.വൈയും ചേർന്ന് അധിക സംഭാഷണങ്ങളും തിരക്കഥയും ഒരുക്കിയിരിക്കുന്നു.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇലൻ-യുവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ദിനേഷ് കെ. ബാബു ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. റൈസ് ഈസ്റ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീനിധി സാഗറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21-ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ നേരിട്ട് സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

Comments
Loading comments...
Comments
Loading comments...