ഗോപി നൈനാരുടെ അടുത്ത ചിത്രം 'കോളനി'; കേന്ദ്ര കഥാപാത്രമായി രാധിക ശരത്കുമാർ
By Aiswarya
നയൻതാര നായികയായെത്തിയ 'അറം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകൻ ഗോപി നൈനാർ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കോളനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം രാധിക ശരത്കുമാർ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധേയനായ ഗോപി നൈനാർ ഇത്തവണയും ഒരു ശക്തമായ പ്രമേയവുമായാണ് എത്തുന്നത്. രാധികയും ഗോപി നൈനാരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'തായ് കിഴവി' എന്ന ചിത്രത്തിന് ശേഷം രാധിക പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അഞ്ജലി നായർ, എം.എസ്. ഭാസ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
സാങ്കേതിക രംഗത്ത് പ്രഗത്ഭരായ ഒരു നിര തന്നെ കോളനിക്കായി അണിനിരക്കുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ദേവയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആർ. വേൽരാജ് ഛായാഗ്രഹണവും ആന്റണി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കനൽ കണ്ണൻ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. യുഗഭാരതിയുടേതാണ് വരികൾ.
അദിതി മൂവീസിന്റെ ബാനറിൽ ആർ. നാഗരാജനാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപി നൈനാരുടെ മറ്റ് ചിത്രങ്ങളായ 'മനുഷി' (ആൻഡ്രിയ നായികയാകുന്നത്), ജയ് നായകനാകുന്ന 'കറുപ്പർ നഗരം' എന്നിവ റിലീസിനായി കാത്തിരിക്കെയാണ് പുതിയ പ്രോജക്റ്റിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതവും അവർ നേരിടുന്ന പോരാട്ടങ്ങളും പ്രമേയമാക്കുന്ന ഗോപി നൈനാർ ചിത്രങ്ങൾ എന്നും ചർച്ചയാകാറുണ്ട്. അതുകൊണ്ട് തന്നെ 'കോളനി' എന്ന ചിത്രവും വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Comments
Loading comments...
Comments
Loading comments...