മാസ് ലുക്കിൽ വിജയ് സേതുപതി; പുരി ജഗന്നാഥ് ചിത്രം 'സ്ലം ഡോഗ്' ടീസർ ജൂൺ 8-ന് എത്തും
By Aiswarya
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗ്'ന്റെ ആദ്യ ഔദ്യോഗിക ടീസർ ജൂൺ 8-ന് പുറത്തുവിടും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുതിയൊരു നിഗൂഢ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. കണ്ണ് മൂടിക്കെട്ടി, കഴുത്തിൽ രക്തം പുരണ്ട കത്തി വെച്ച നിലയിലുള്ള ഒരു രൂപമാണ് പുതിയ പോസ്റ്ററിലുള്ളത്. ഇത് സിനിമയുടെ ക്രൂരവും ആകാംഷ നിറഞ്ഞതുമായ പശ്ചാത്തലത്തെ സൂചിപ്പിക്കുന്നു.
'33 ടെംപിൾ റോഡ്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം പുരി ജഗന്നാഥിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ്. പ്രേക്ഷകർ ഇതുവരെ കാണാത്ത തികച്ചും വ്യത്യസ്തവും മാസ് സ്റ്റൈലിഷുമായ ഒരു കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സംയുക്തയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബ്രഹ്മാജി, വി.ടി.വി ഗണേഷ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
അർജുൻ റെഡ്ഡി, കബീർ സിംഗ്, അനിമൽ തുടങ്ങിയ തെന്നിന്ത്യൻ-ബോളിവുഡ് ഹിറ്റ് ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് 'സ്ലം ഡോഗ്'നായി സംഗീതമൊരുക്കുന്നത്. പുരി കണക്ട്സ്, ജെ.ബി മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ, ജെ.ബി നാരായൺ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ, ഇമോഷൻ, മാസ്, കോമഡി എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു പൂർണ്ണ എന്റർടൈനറായിട്ടാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നിലവിൽ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

Comments
Loading comments...
Comments
Loading comments...