മാത്യു തോമസും ദേവിക സഞ്ജയും ഒന്നിക്കുന്നു ; 'സുഖമാണോ സുഖമാണ്' - ട്രെയിലർ പുറത്ത്
By Aiswarya
മാത്യു തോമസും ദേവിക സഞ്ജയും പ്രധാന വേഷങ്ങളിലെത്തുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ഫാമിലി എന്റെർറ്റൈനെർ ജോണറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഈ വരുന്ന ഫെബ്രുവരി 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അരുൺലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമാണം.
ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പുറത്തുവന്ന ട്രെയിലർ കാണാം : Sukhamano Sukhamanu Trailer

Comments
Loading comments...
Comments
Loading comments...