ഷാജി കൈലാസ് - ജോജു ജോർജ് ചിത്രം 'വരവ്': ആവേശം നിറച്ച് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാജി കൈലാസ് - ജോജു ജോർജ് ചിത്രം 'വരവ്': ആവേശം നിറച്ച് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Share
Aiswarya

By Aiswarya

12:00 AM
April 14, 2026
Like2
Comment0

മലയാള സിനിമയിലെ ആക്ഷൻ പടങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും കരുത്തുറ്റ പ്രകടനങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'വരവ്' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ജോജു ജോർജ് അവതരിപ്പിക്കുന്ന 'പോളച്ചൻ' എന്ന കഥാപാത്രത്തിന്റെ തീക്ഷ്ണമായ ലുക്കാണ് പോസ്റ്ററിൽ പ്രധാന ആകർഷണം.

'ഗെയിം ഓഫ് സർവൈവൽ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള ജീവിത പോരാട്ടത്തിന്റെയും പകവീട്ടലിന്റെയും കഥയാണ് പറയുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട 'ആക്ഷൻ ക്വീൻ' വാണി വിശ്വനാഥ് ഈ ചിത്രത്തിലൂടെ വീണ്ടും ആക്ഷൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വാണി വിശ്വനാഥിനൊപ്പം തെന്നിന്ത്യയിലെ പ്രശസ്തരായ എട്ട് സംഘട്ടന സംവിധായകർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

എ.കെ. സാജൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, സാനിയ അയ്യപ്പൻ, അഭിമന്യു തിലകൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മെയ് മാസം തിയേറ്ററുകളിലെത്തും.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി.എസ്. സംഗീതവും എസ്. ശരവണൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. മറയൂർ, മൂന്നാർ, വാഗമൺ തുടങ്ങിയ ലൊക്കേഷനുകളിലായി ചിത്രീകരിച്ച 'വരവ്' ഷാജി കൈലാസിന്റെ സിഗ്നേച്ചർ ആക്ഷൻ പടങ്ങളുടെ പട്ടികയിൽ ഒന്നാകുമെന്നാണ് ആരാധകർ കരുതുന്നത്.

Comments

Loading comments...

Fanbella Logo
Open app